ദൈവത്താൽ സൃഷ്ടിക്കപ്പെട്ട ക്രമം, സ്ഥലം, ഉദ്ദേശ്യം എന്നിവയിലേക്കുള്ള സൃഷ്ടിയുടെ വിളി.
ഓ പരിശുദ്ധ ത്രീത്വമെ, ഞങ്ങളുടെ അമ്മയായ മറിയത്തിൻ്റെ മധ്യസ്ഥതയാൽ എന്നെ ഇപ്പോൾ നിൻ്റെ ഹിതത്തിൽ പ്രവേശിക്കുവാൻ അനുവദിക്കണമെ. അതിലധികമായി, അവിടുത്തെ കരം എനിക്ക് നൽകുകയും അവിടുത്തെ തിരുഹിതത്തിൻ്റെ അനന്തതയിൽ എന്നെ നിക്ഷേപിക്കുകയും ചെയ്യണമെ. അങ്ങിനെ അവിടുത്തെ ഏറ്റവും പരിശുദ്ധമായ ഹിതത്തിൻ്റെ പ്രഭാവമല്ലാത്തതൊന്നും ഞാൻ പ്രവർത്തിക്കാതിരിക്കട്ടെ. ഇന്നത്തെ എൻ്റെ ചെറുതും വലുതും ആത്മീയവും ഭൗമീകവുമായ എല്ലാ പ്രവർത്തികളും അവിടുത്തെ ഹിതത്തിൻെറ ജീവൻ എന്നിലും സഭയിലും വളർന്ന് "അവിടുത്തെ രാജ്യം വരേണമേ, അവിടുത്തെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമെ" എന്ന നിരന്തരമായ ആവർത്തന പ്രാർത്ഥനയായി മാറട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
എൻ്റെ അമ്മേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നെയും നീ സ്നേഹിച്ച് ദൈവഹിതത്തിൻ്റെ ഒരു തുള്ളി എൻ്റെ ആത്മാവിന് നൽകേണമേ. ഞാൻ എല്ലാ പ്രവർത്തികളും നിൻ്റെ മാതൃനയനങ്ങളിലൂടെ ചെയ്യുവാൻ അനുഗ്രഹിക്കേണമെ. അമ്മേ, നിൻ്റെ മടിയിൽ എൻ്റെ ഈ ദിനം മുഴുവനും ഞാൻ സമർപ്പിക്കുന്നു.